Posted On
date_range Updated On
date_range സിയാചിനില്‍നിന്ന് സൈനികരെ പിന്‍വലിക്കില്ലെന്ന് സൈന്യം
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനില്‍നിന്ന് പാകിസ്താന്‍ നിര്‍ദേശിച്ചപോലെ സൈനികരെ പിന്‍വലിക്കില്ലെന്ന് സൈന്യം. സിയാചിനില്‍ 10 സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സിയാചിന്‍ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ട് മേഖലയില്‍നിന്ന് ഇരുവിഭാഗങ്ങളും സൈന്യത്തെ പിന്‍വലിക്കേണ്ട സമയമായെന്ന് പാകിസ്താന്‍ അഭിപ്രായപ്പെട്ടിരുന്നു. ആ മണ്ണില്‍ ഇന്ത്യയുടെ അധികാരം സുരക്ഷിതമാകുംവരെ സൈനികരെ പിന്‍വലിക്കില്ലെന്ന് നോര്‍തേണ്‍ കമാന്‍ഡ് ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ലഫ്. ജനറല്‍ ഡി.എസ്. ഹൂഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.