മോദിയുടെ പാസ്പോർട്ട് സംബന്ധിച്ച് വിവരാവകാശം ആവശ്യപ്പെട്ട് ഭാര്യ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പാസ്പോർട്ടിനായി സമർപിച്ച വിവാഹ രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഭാര്യ യശോദബെൻ വിവരാവകാശ അപേക്ഷ സമർപിച്ചു. മതിയായ വിവാഹ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി യശോദ ബെന്നിൻറ പാസ്പോർട്ട് അപേക്ഷ കഴിഞ്ഞ നവംബറിൽ അധികൃതർ തള്ളിയിരുന്നു. വിവാഹ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ രണ്ട് പേരും തമ്മിലുള്ള സംയുക്ത സാക്ഷ്യപത്രം എന്നിവ അപേക്ഷയിൽ നിർബന്ധമാണ്. തുടർന്നാണ്  ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഭർത്താവ് എടുത്ത പാസ്പോർട്ടിൽ ലഭ്യമാക്കിയ വിവരങ്ങൾ എന്തെന്നറിയാൻ യശോദ അപേക്ഷ സമർപിച്ചത്.

യശോദയുടെ അപേക്ഷ ലഭിച്ചതായും അവർക്ക് വിവരാവകാശ രേഖകൾ ലഭ്യമാക്കുമെന്നും അഹമ്മദാബാദ് റീജനൽ പാസ്പോർട്ട് ഒാഫീസർ എസ്.എ ഖാൻ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.