വനിതാ ഖാദിമാരെ അംഗീകരിക്കാനാവില്ലെന്ന് രാജസ്ഥാന്‍ മുഖ്യ ഖാദി

ജയ്പൂര്‍: രാജ്യത്തെ പ്രഥമ വനിതാ ഖാദിമാരുടെ പ്രഖ്യാപനത്തോട് എതിര്‍പ് പ്രകടിപ്പിച്ച് രാജസ്ഥാന്‍ മുഖ്യ ഖാദി ഖാലിദ് ഉസ്മാനിയും മുസ്ലിം വ്യക്തി നിയമ ബോര്‍ഡംഗം മൗലാനാ ഖാലിദ് റഷീദ് ഫറാംഗി മഹാലിയും. ജയ്പൂര്‍ സ്വദേശികളായ അഫ്റോസ് ബീഗം, ജഹ്നര എന്നിവരുടെ പ്രഖ്യാപനത്തിന് മതപരമായ പിന്‍ബലമില്ളെന്ന് ഇരു നേതാക്കളും പറഞ്ഞു.

വനിതാ ഖാദിമാരെന്ന് പറയുന്നവര്‍ നടത്തിയ ഇസ്ലാമിക വിധികളുടെ വ്യാഖ്യാനം തെറ്റാണെന്ന് ഉസ്മാനി സൂചിപ്പിച്ചു. കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിത്. സ്ത്രീകള്‍ പുരുഷന്‍മാരുടെ വിധികര്‍ത്താക്കളാവരുതെന്നാണ് ഖുര്‍ആനില്‍ പറയുന്നത്. അതിനാല്‍ തന്നെ സ്ത്രീക്ക് ഖാദിയാവാനാവില്ല. ഇസ്ലാമിക ചരിത്രത്തില്‍ വനിതാ ഖാദിമാരുണ്ടായിട്ടില്ളെന്നും രാജസ്ഥാന്‍ മുഖ്യ ഖാദി വ്യക്തമാക്കി.

വിവാഹത്തിന് കാര്‍മികത്വം വഹിക്കുമ്പോള്‍ പുരുഷനായ ഖാദിയെ സഹായിക്കാമെന്നല്ലാതെ വിവാഹം സ്വയം നടത്തിക്കൊടുക്കാന്‍ സ്ത്രീക്ക് മതപരമായി അവകാശമില്ളെന്ന്  മൗലാനാ ഖാലിദ് റഷീദ് ഫറാംഗി മഹാലി പറഞ്ഞു. ഇസ്ലാമികമായി അതിന് സാധുതയിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുംബൈയിലെ ദാറുല്‍ ഉലും ഇ നിസവയില്‍ നിന്ന് രണ്ട് വര്‍ഷത്തെ ഖാദി പഠനം പൂര്‍ത്തിയാക്കിയ അഫ്റോസ് ബീഗം, ജഹനാരയും തങ്ങള്‍ രാജസ്ഥാനിലെ പ്രഥമ വനിതാ ഖാദിമാരാണെന്ന് കഴിഞ്ഞ ദിവസം സ്വയം പ്രഖ്യാപിച്ചിരുന്നു. വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നതിനു പുറമെ ഖാദിമാര്‍ ചെയ്യുന്ന എല്ലാ ഉത്തരവാദിത്വവും തങ്ങളും ചെയ്യുമെന്നും സ്ത്രീകള്‍ക്ക് തുല്യ നീതി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ജഹനറ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്ക് അല്ലാഹു അനുവദിച്ച അവകാശങ്ങളും തുല്യതയും 1500 വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ നടപ്പായിട്ടില്ളെന്ന് ജഹനറ പറഞ്ഞു. ഇതില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഖാദിമാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും നാല്‍പതുകാരിയായ ജഹനറ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.