മുംബൈ ഭീകരാക്രമണം: പാകിസ്​താന്​ പങ്കുണ്ടെന്ന്​ ഹെഡ്​ലിയുടെ കുറ്റസമ്മതം

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താെൻറ പങ്ക് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻ.െഎ.എ)യുടെ റിപ്പോർട്ട്. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഉദ്ധരിച്ചാണ് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. ആക്രമണത്തിനു പിന്നില്‍ ലശ്കറെ  ത്വയ്യിബയാണെന്നും പാക് ചാരസംഘടനയായ ഐ.എസ്.ഐ ഇതിനായി പണം നല്‍കിയെന്നും ഹെഡ്‌ലി വെളിപ്പെടുത്തിയതായി എൻ.െഎ.എ റിപ്പോർട്ടിൽ പറയുന്നു.  നാളെ മുംബൈ ടാഡ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഹെഡ്‌ലി മൊഴി നല്‍കാനിരിക്കെയാണ് എൻ.െഎ.എയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുന്നത്.

ലശ്കർ നേതാവ് ഹാഫിസ് സെയ്ദിെൻറ അനുമതിയോടെയാണ് മുംബൈ ഭീകരാക്രമണം നടന്നതെന്ന് ഹെഡ്‌ലി വെളിപ്പെടുത്തി.  മുംബൈക്കു പുറമെ വൈസ് പ്രസിഡൻറിെൻറ വസതി, ഇന്ത്യാ ഗേറ്റ്, സി.ബി.ഐ ഓഫീസ് എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തി വിവരം നല്‍കിയിരുന്നു. ഐ.എസ്.ഐയുടെ സഹായത്തോടെയാണ് ആക്രമണം നടപ്പാക്കിയത്. ഐ.എസ്.ഐയിലെ മേജര്‍മാരായ ഇഖ്ബാലും സമീര്‍ അലിയുമാണ് ആക്രമണം നടത്താൻ തന്നെ സഹായിച്ചത്. ഐ.എസ്.ഐ  ബ്രിഗേഡിയര്‍ റിവാസ് സക്കിയുർ റഹ്മാന്‍ ലഖ്‌വിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ ലഖ്‌വിയെ ഐ.എസ്.ഐ മേധാവി ഷൂജ പാഷ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.  ആക്രമണകേന്ദ്രങ്ങളില്‍ നിരീക്ഷണം നടത്തിയതിന് ഐ.എസ്.ഐ പണം നല്‍കിയിരുന്നെന്നും ഹെഡ്ലി പറഞ്ഞതായി എൻ.െഎ.എ റിപ്പോർട്ടിലുണ്ട്. സി.എന്‍.എൻ – ‍ഐ.ബി.എന്‍ ചാനലാണ്  റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കേസില്‍ താന്‍ മാപ്പുസാക്ഷിയാകാന്‍ തയാറാണെന്നു അമേരിക്കയിലുള്ള  ഹെഡ്‌ലി കോടതിയെ അറിയിച്ചിരുന്നു. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു. മുംബൈ ഭീകരാക്രമണമടക്കമുള്ള 35ഓളം കേസുകളില്‍ പ്രതിയായ ഹെഡ്‌ലി അവിടെ തടവു ശിക്ഷ അനുഭവിക്കുകയാണ്. എൻ.െഎ.എ നടത്തിയ ചോദ്യംചെയ്യലിലാണു ഭീകരാക്രമണം ആസൂത്രണംചെയ്തത് എങ്ങനെ എന്നതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.