ലാഹോര്‍: 2008ലെ മുംബൈ ഭീകരാക്രമണ കേസില്‍ ഉടന്‍ തീര്‍പ്പുണ്ടാവാന്‍ സാധ്യതയില്ളെന്ന് ആക്രമണത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കപ്പെടുന്ന സകിയുര്‍റഹ്മാന്‍ ലഖ്വിയുടെ അഭിഭാഷകന്‍ രാജ റിസ്വാന്‍ അബ്ബാസി. ഇനിയും നിരവധി പേരുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ലശ്കറെ ത്വയ്യിബ കമാന്‍ഡറായ ലഖ്വിയടക്കം കുറ്റാരോപിതരായ ഏഴുപേര്‍ക്കെതിരായ നടപടികളില്‍ രണ്ടുമാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന് 2015 ഏപ്രിലില്‍ ഇസ്ലാമാബാദ് ഹൈകോടതി തീവ്രവാദ വിരുദ്ധ കോടതിയോട് ഉത്തരവിട്ടിരുന്നു. ഒമ്പതു മാസം കഴിഞ്ഞിട്ടും കേസ് നടപടി എവിടെയുമത്തെിയിട്ടില്ല. കേസിന് സമയപരിധി നിശ്ചയിച്ചിട്ടില്ളെന്നും അഭിഭാഷകന്‍ പറഞ്ഞു.അതിനിടെ, ഭീകരാക്രമണത്തില്‍ പങ്കെടുത്ത അജ്മല്‍ കസബ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയിലത്തെിയ ബോട്ടിന്‍െറ എന്‍ജിന്‍െറ വില്‍പന നടത്തിയ എന്‍ജിനീയറിങ് കമ്പനിയിലെ തൊഴിലാളിയടക്കം രണ്ടു സാക്ഷികളുടെ മൊഴി ബുധനാഴ്ച റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ രേഖപ്പെടുത്തി. ഇവരിലൊരാള്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍നിന്ന് എന്‍ജിനുകള്‍ വാങ്ങിയാണ് ലശ്കറെ ത്വയ്യിബയുടെ സംഘാടകനായ അംജദ് ഖാന്‍ അജ്മല്‍ കസബിന്് കൈമാറിയത്.
ഭീകരാക്രമണത്തില്‍ പങ്കെടുത്ത പത്തുപേര്‍ക്ക് ഫണ്ട് നല്‍കിയ അംജദ് ഖാനും മറ്റു ഒമ്പതു പേരരെയും കേസില്‍ കുറ്റവാളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, 56കാരനായ ലഖ്വി ജാമ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.