മിക്ക ഭീകരാക്രമണങ്ങളും ഉദ്ഭവിക്കുന്നത് പാകിസ്താനില്‍നിന്ന് –രാജ്നാഥ് സിങ്

ജയ്പുര്‍: രാജ്യത്തെ മിക്ക ഭീകരാക്രമണങ്ങളും ഉദ്ഭവിക്കുന്നത് പാകിസ്താനില്‍നിന്നാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. എന്നാല്‍, സ്വന്തം അതിര്‍ത്തിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കെതിരെ നടപടിയെടുത്താല്‍ ഇന്ത്യ പാകിസ്താനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഫൗണ്ടേഷനും രാജസ്ഥാന്‍ സര്‍ക്കാറും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് ഭീകര വിരുദ്ധ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരര്‍ക്കെതിരെ പാകിസ്താന്‍ നടപടിയെടുക്കുകയാണെങ്കില്‍ അത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക മാത്രമല്ല, ദക്ഷിണേഷ്യന്‍ മേഖലയില്‍ സമാധാനവും സുസ്ഥിരതയും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ണില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ അടിച്ചമര്‍ത്താന്‍ പാകിസ്താന്‍ ആത്മാര്‍ഥത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.