പ്രളയ മുന്നറിയിപ്പ് തമിഴ്നാട് അവഗണിച്ചെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ചെന്നൈ: നൂറ്റാണ്ടിലെ കൊടുംപേമാരി വരുന്നതായി നാല്‍പത്തിയെട്ട് മണിക്കൂര്‍ മുമ്പ്നല്‍കിയ മുന്നറിപ്പ് തമിഴ്നാട് സര്‍ക്കാര്‍ അവഗണിച്ചതായി കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട്. ദുരന്ത മുന്നറിയിപ്പ് പരിഗണിച്ച്  യുദ്ധകാലാടിസ്ഥാനത്തില്‍  നിവാരണ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ നൂറുകണക്കിന് ജീവന്‍ നഷ്ടമാകുകയില്ലായിരുന്നെന്നും കോടികളുടെ നഷ്ടം ഒഴിവാക്കാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രാലയം പുറത്തിറക്കിയ 2015ലെ കാലാവസ്ഥാ റിപ്പോര്‍ട്ടിലാണ് ചെന്നൈയിലെ പ്രളയം തടയുന്നതിലുണ്ടായ പരാജയം ചൂണ്ടിക്കാട്ടുന്നത്.  ഡിസംബറിലെ മഴയില്‍ ഏറ്റവും കൂടുതല്‍ നാശം സംഭവിച്ച ചെന്നൈയില്‍ നേരിട്ടത്തെിയാണ് മന്ത്രാലയത്തിലെ വിദഗ്ധര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.   ജയലളിതാ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ശരിവെക്കുന്ന നിഗമനങ്ങളാണ് റിപ്പോര്‍ട്ടില്‍. അമേരിക്കന്‍ കാലാവസ്ഥാ കേന്ദ്രം നവംബര്‍ മധ്യത്തോട് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതിന്‍െറ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പഴികേള്‍ക്കുന്നുണ്ട്. കാശ്മീര്‍ പ്രളയ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളോട് ചെന്നൈയെ താരമത്യ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. 

വിവിധ ദുരന്ത മുന്നറിപ്പുകളോട്  ഒറീസാ, ഗുജറാത്ത്, കാശ്മീര്‍, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ സ്വീകരിച്ച പ്രതികരണ നടപടികളുടെ നൂറിലൊന്ന് അടുത്തത്തൊന്‍ തമിഴ്നാടിന് സര്‍ക്കാരിന് കഴിഞ്ഞില്ളെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ചെന്നൈയിലെ അശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനവും മുന്നറിയിപ്പുകള്‍ അവഗണിച്ച് ചെമ്പരമ്പാക്കം തടാകം തുറന്നുവിട്ടതും ദുരന്തത്തിന്‍െറ  തീവ്രത വര്‍ധിപ്പിച്ചു. മഴവെള്ളത്തിനൊപ്പം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെ ചെമ്പരമ്പാക്കം തടാകത്തിലെ വെള്ളവും കുതിച്ചത്തെിയതോടെ കൂട്ടകുരുതിയിലേക്ക് എത്തി. ഒഴികിയത്തെുന്ന മഴ വെള്ളം സംഭരിക്കാനും അപകട രഹിതമായി ഒഴിക്കികളയുന്നതിലും ശാസ്ത്രീയ മാര്‍ഗ്ഗം നടപ്പാക്കിയിട്ടില്ല. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്ക് ജനങ്ങള്‍ പോകുന്നത് തടയാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചില്ല. അപകടം മുന്നില്‍ കണ്ട് ദുരന്ത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിലും കാലതാമസം നേരിട്ടു. കഴിഞ്ഞവര്‍ഷം വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ കാലത്ത് 111 ശതമാനം മഴ അധികം ലഭിച്ചിട്ടുണ്ട്. നമ്മുടെ നഗരങ്ങളില്‍ പ്രത്യേകിച്ച് തീരപ്രദേശ നഗരങ്ങളില്‍ ശാസ്ത്രീയ മാലിന്യ നിര്‍മ്മാര്‍ജ്ജനവും ദുരന്ത നിവാരണ സംവിധാനങ്ങളും ശാസ്ത്രീയ അടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് ചെന്നൈ പ്രളയത്തിന്‍െറ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്തു.

പുതിയ വെളിപ്പെടുത്തല്‍ ജയലളിതാ സര്‍ക്കാരിനെതിരെ വന്‍ പ്രചാരണ ആയുധമായി അടുത്ത ദിവസങ്ങളില്‍ ഉയരും. ചെമ്പരമ്പാക്കം തടാകം തുറന്നുവിട്ടതില്‍ അശ്രദ്ധ സംഭവിച്ചെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നുമുള്ള പ്രതിപക്ഷത്തിന്‍െറ ആവശ്യം ജയലളിതാ സര്‍ക്കാര്‍ അവഗണിച്ചിരിക്കുകായണ്.


 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.