തിയറ്ററുകളും ബാങ്കുകളും ഇനി 24 മണിക്കൂര്‍!


ന്യൂഡല്‍ഹി: ബാങ്ക്, ഹോട്ടലുകള്‍, തിയറ്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം 24 മണിക്കൂറാക്കാനുള്ള ഒരുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന മാതൃകാ ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ളിഷ്മെന്‍റ് ആക്ട് 2015ലാണ് ഇതിനുള്ള വ്യവസ്ഥകളുള്ളത്. സ്ത്രീകള്‍ക്കും രാത്രിസമയത്ത് ജോലിചെയ്യാന്‍, കാബ് സര്‍വിസ് ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കണമെന്നും നിയമം ആവശ്യപ്പെടുന്നുണ്ട്. നിയമത്തിന്‍െറ കരട്, മന്ത്രാലയങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും നിലപാട് അറിയിക്കുന്നതിനായി കേന്ദ്രം അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഈ നിയമം സ്വീകരിക്കുകയോ ആവശ്യത്തിന് ഭേദഗതികള്‍ വരുത്തുകയോ ചെയ്യാം.
1948ലെ ഫാക്ടറി നിയമത്തിനു കീഴില്‍ വരാത്ത, പത്തോ അതിലധികമോ പേര്‍ ജോലിചെയ്യുന്ന ഷോപ്പിങ് മാളുകള്‍, ഇന്‍ഷുറന്‍സ്, ബാങ്കിങ് മേഖലയിലെ സ്ഥാപനങ്ങള്‍, തിയറ്ററുകള്‍ എന്നിവ ഈ നിയമത്തിനു കീഴില്‍ വരും.
തൊഴിലാളികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന രീതിയിലാണ് മാതൃകാ ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ളിഷ്മെന്‍റ് ആക്ട്, 2015ന്‍െറ ശിപാര്‍ശകള്‍. പാക്കിങ് വിഭാഗത്തില്‍പ്പെടുന്ന ഗോഡൗണുകള്‍, വെയര്‍ ഹൗസസ് എന്നിവയും ആദ്യമായി നിയമപരിധിയില്‍ ഉള്‍പ്പെടും. 365 ദിവസവും പ്രവര്‍ത്തിക്കേണ്ടിവരുന്ന ഇ-കോമേഴ്സ് സ്ഥാപനങ്ങള്‍ക്ക് ഇത് സഹായകരമാവുമെന്ന് ഇന്ത്യന്‍ സ്റ്റാഫിങ് ഫെഡറേഷന്‍ പ്രസിഡന്‍റ് ഋതുപര്‍ണ ചക്രബര്‍ത്തി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.