നായെ താഴേക്കെറിഞ്ഞ മെഡിക്കല്‍  വിദ്യാര്‍ഥികള്‍ രണ്ടു ലക്ഷം വീതം  കെട്ടിവെക്കണം

ചെന്നൈ: കെട്ടിടത്തിന്‍െറ മൂന്നാം നിലയില്‍നിന്ന്  തെരുവുനായെ താഴേക്കെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥികളായ രണ്ടു പേര്‍ രണ്ടു ലക്ഷം രൂപ വീതം മൃഗസംരക്ഷണ ബോര്‍ഡില്‍ കെട്ടിവെക്കണമെന്ന് അന്വേഷണ സമിതി. മദ്രാസ് ഹൈകോടതി നിര്‍ദേശപ്രകാരം ഡോ. എം.ജി.ആര്‍ മെഡിക്കല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എസ്. ഗീതാലക്ഷ്മി അധ്യക്ഷയായ നാലംഗ സമിതിയുടേതാണ് തീരുമാനം. അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം നല്‍കിയ നഷ്ടപരിഹാര പാക്കേജിലാണ് ഇരുവരും നാലു ലക്ഷം രൂപ കെട്ടിവെക്കാന്‍ നിര്‍ദേശമുള്ളത്. നായുടെ ചികിത്സക്കും തുടര്‍പരിചരണത്തിനും പണം ചെലവഴിക്കും.  

ചെന്നൈ മാതാ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ ഗൗതം സുദര്‍ശനന്‍, ആശിഷ് പോള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നായെ ടെറസില്‍നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനത്തെുടര്‍ന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ പരാതി കൊടുത്തിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.