പെല്ലറ്റ് പൂര്‍ണമായി പിന്‍വലിക്കില്ല

ന്യൂഡല്‍ഹി: കശ്മീരില്‍ പെല്ലറ്റ് പ്രയോഗത്തിനു പകരം ‘പവ’ ഷെല്ലുകള്‍ ഉപയോഗിക്കാന്‍ ധാരണയായെങ്കിലും ചീളുണ്ടകള്‍ പൂര്‍ണമായും പിന്‍വലിക്കില്ല. അത്യപൂര്‍വ സാഹചര്യങ്ങളില്‍ പെല്ലറ്റ് സുരക്ഷാസേനകള്‍ക്ക് പ്രയോഗിക്കാമെന്ന വ്യവസ്ഥ നിലനിര്‍ത്തിയാണ് പവ ഷെല്ലുകള്‍ എന്ന മുളകുണ്ട പ്രയോഗത്തിലേക്ക് മാറുന്നത്.
52 ദിവസമായ കശ്മീര്‍ സംഘര്‍ഷത്തിനിടയില്‍, ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സേന നടത്തിയ പെല്ലറ്റ് പ്രയോഗം കൊച്ചു കുട്ടികള്‍ അടക്കം നൂറുകണക്കിനാളുകളുടെ കാഴ്ച നഷ്ടമാക്കിയിരുന്നു. ഇതിനെതിരായ പൊതുവികാരം കണക്കിലെടുത്താണ് പെല്ലറ്റില്‍നിന്ന് ‘പവ’യിലേക്ക് മാറാനുള്ള നീക്കം. കഴിഞ്ഞദിവസവും കശ്മീരില്‍ പെല്ലറ്റ് പ്രയോഗം നടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.