ഒരു അവസരം തരൂ; കശ്​മീർ പ്രക്ഷോഭകരോട്​ മെഹ്​ബൂബ മുഫ്​തി

ന്യൂഡൽഹി: സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ കശ്​മീർ മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്​ച നടത്തി.  ​കശ്​മീരിലെ സംഘർങ്ങൾക്ക്​ പിന്നിൽ പാകിസ്​താനാണെന്ന്​ മെഹ്​ബൂബ ആരോപിച്ചു. തെരുവുകളിൽ പ്രക്ഷോഭം നടത്തുന്നവരോട്​ തനിക്ക്​ ഒരു അവസരം തരണമെന്ന്​ മെഹ്​ബൂബ അഭ്യർഥിച്ചു.

‘തെരുവിൽ ​പ്രക്ഷോഭം നടത്തുന്നവരോട്​ എനിക്കൊരു അഭ്യർഥനയുണ്ട്​. നിങ്ങൾക്​ എന്നോടും എനിക്ക്​ നിങ്ങളോടും ദേഷ്യമുണ്ടാവാം. എന്നാൽ നിങ്ങൾ എനിക്ക്​ ഒരു അവസരം തരണം. സമാധാനം ആഗ്രഹിക്കുന്നവരുമായി ചർച്ച​നടത്തുന്നതന്​ ഞാൻ അനുകൂലമാണ്​. ആ –മെഹ്​ബൂബ അഭ്യർഥിച്ചു.

കശ്​മീരിൽ ബി.ജെ.പിയുമായി പി.ഡി.പി ഉണ്ടാക്കിയ സഖ്യത്തിലെ കരാറുകൾ പാലിക്കപ്പെടുന്നില്ലെന്ന്​ മെഹ്​ബൂബ പരാതിപ്പെട്ടു. ഇക്കാര്യം പരിഹരിക്കാമെന്ന്​ പ്രധാനമന്ത്രി ഉറപ്പുനൽകി. കശ്​മീരിലെ സാഹചര്യത്തെക്കുറിച്ച്​ പ്രധാനമന്ത്രി ആശങ്ക  രേഖപ്പെടുത്തിയതായും മെഹ്​ബൂബ പറഞ്ഞു

ജൂലൈ എട്ടിന്​ ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്നാണ്​ കശ്​മീരിൽ വീണ്ടും സംഘർഷം പൊട്ടിപുറപ്പെട്ടത്​.  സംഷർഷത്തെ തുടർന്ന്​ കശ്​മീരിൽ 49  ദിവസമായി കർഫ്യൂ തുടരുകയാണ്​. കശ്മീരിലെ സംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ  ഭാഗമായാണ്​  മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തിയത്​.  ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.