അമ്മ പിഞ്ചുകുഞ്ഞിനെ മര്‍ദിക്കുന്നത് സി.സി.ടി.വിയില്‍

ലഖ്നോ: ഒരു വയസ്സായ കുഞ്ഞിനെ അമ്മ അതിക്രൂരമായി മര്‍ദിക്കുന്നത് അച്ഛന്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പതിഞ്ഞു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.
കുഞ്ഞിന്‍െറ ശരീരത്തില്‍ പതിവായി മുറിവ് കണ്ടതിനത്തെുടര്‍ന്നാണ് കുഞ്ഞിനെ അമ്മ പൂനം ഉപദ്രവിക്കുന്നുവെന്ന് സംശയം തോന്നിയത്. തുടര്‍ന്നാണ് അച്ഛന്‍ ദീപക് ചതുര്‍വേദി കാമറ സ്ഥാപിച്ചത്. പിന്നീട് ചിത്രങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. കുഞ്ഞിനെ ശ്വാസം മുട്ടിക്കുകയും കൈ കൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ട്. പൂനത്തെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ദീപക് ഡി.ഐ.ജിക്ക് പരാതിനല്‍കി. ഭാര്യ തന്നെ ഭര്‍ത്താവായി പരിഗണിക്കുന്നില്ളെന്നും പരാതിയിലുണ്ട്. എന്നാല്‍, സ്ത്രീധനത്തിന്‍െറ പേരില്‍ ദീപക് തന്‍െറ മകളെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും മകള്‍ക്ക് ലഹരിമരുന്ന് നല്‍കാറുണ്ടെന്നും പൂനത്തിന്‍െറ പിതാവ് ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.