അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ബാലറ്റ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തൂ; കോൺഗ്രസിനെ വെല്ലുവിളിച്ച് ബണ്ടി സഞ്ജയ് കുമാർ

ഹൈദരാബാദ്: ഇ.വി.എമ്മുകളെക്കുറിച്ച് പരാതിപ്പെടുന്ന കോൺഗ്രസ് അവർ അധികാരത്തിലിരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് പുതിയ ജനവിധി തേടണമെന്ന് കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാർ. കേരളം, ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലും ബാലറ്റ് ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ താൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാ​ജ്യ​ത്ത് ന​ട​ന്ന മു​ഴു​വ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ലോ​ക്സ​ഭ​യും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളും പി​രി​ച്ചു​വി​ട്ട് ബാ​ല​റ്റ് പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ആ​വ​ശ്യ​പ്പെ​ട്ടതിന് പിന്നാലെയാണ് സഞ്ജയ് കുമാറിന്റെ പ്രതികരണം.

"ഞാൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയാണ്. തോൽക്കുമ്പോഴെല്ലാം നിങ്ങൾ ഇ.വി.എമ്മുകളെക്കുറിച്ച് പരാതിപ്പെടുന്നു. ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന, കേരളം എന്നീ നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസാണ് അധികാരത്തിലുള്ളത്. ഈ സംസ്ഥാനങ്ങളിൽ നാല് കോൺഗ്രസ് മുഖ്യമന്തിമാരെയും രാജിവെപ്പിക്കണം. എന്നിട്ട് ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തട്ടെ. നിങ്ങൾ അതിന് തയ്യാറാണോ," - ബണ്ടി സഞ്ജയ് കുമാർ ചോദിച്ചു.

നേരത്തെ, രാ​ജ്യ​ത്ത് ന​ട​ന്ന മു​ഴു​വ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് പറഞ്ഞ ഖാർഗെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ, സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ർ എ​ന്നി​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​ലും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ആ​രോ​പി​ച്ചു. ഇ.​വി.​എം മെ​ഷീ​ൻ എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​തെന്നും സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഒ​ട്ടേ​റെ പി​ഴ​വു​ക​ൾ വ​രു​ത്തു​ന്ന​തി​ലൂ​ടെ ജ​നാ​ധി​പ​ത്യം ദു​ർ​ബ​ല​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിപക്ഷ പാർട്ടികൾക്ക് പൊതുജന പിന്തുണയില്ലെന്നും വികസന, ക്ഷേമ പരിപാടികളിൽ എൻ‌.ഡി‌.എ സർക്കാരിനെ ചോദ്യം ചെയ്യാൻ അവർക്ക് കഴിയുന്നില്ലെന്നും ബണ്ടി സഞ്ജയ് കുമാർ അവകാശപ്പെട്ടു. ജനങ്ങൾക്കിടയിൽ എസ്‌.ഐ.ആറിനെക്കുറിച്ച് ഒരു ചർച്ചയും നടക്കുന്നില്ല. കാരണം അവർക്ക് അവരുടെ വോട്ടിനെയും വികസനത്തെയും കുറിച്ച് മാത്രമേ ആശങ്കയുള്ളൂ. ഒക്ടോബർ 2 ന് മുംബൈയിൽ നടന്ന പരിപാടിയിൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റുകൾ, ആം ആദ്മി പാർട്ടി, കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) എന്നിവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അതിൽ ആളുകളുടെ പങ്കാളിത്തം കുറവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Use ballot paper to seek mandate in 4 states: Bandi Sanjay to Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.