സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് ഗുജറാത്ത് ഐ.പി.എസ് ഓഫിസറെ പ്രോസിക്യൂഷന്‍ നടപടികളില്‍നിന്ന് ഒഴിവാക്കി

മുംബൈ: സൊഹ്റാബുദ്ദീന്‍ ശൈഖ്, തളസീ റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ട ഐ.പി.എസ് ഓഫിസര്‍ രാജ്കുമാര്‍ പാണ്ഡ്യനെ സി.ബി.ഐ കോടതി പ്രോസിക്യൂഷന്‍ നടപടികളില്‍നിന്ന് ഒഴിവാക്കി. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുവാദം വാങ്ങിയില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ ജഡ്ജി എം.ബി. ഗോസ്വാമി ഉത്തരവ് പുറപ്പെടുവിച്ചത്. ഗുജറാത്ത് എ.ടി.എസിന്‍െറ ഭാഗമായിരുന്ന പാണ്ഡ്യന്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്‍െറ ഗൂഢാലോചനയില്‍വരെ പങ്കെടുത്തുവെന്നാണ് സി.ബി.ഐയുടെ വാദം.

അറസ്റ്റിലായതിനെ തുടര്‍ന്ന് 2007ല്‍ അദ്ദേഹം സസ്പെന്‍ഷനിലായിരുന്നു. രണ്ടുവര്‍ഷം മുമ്പ് സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഇപ്പോള്‍ ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ ലെയ്സന്‍ ഓഫിസറാണ്. ഈ കേസില്‍ നേരത്തേ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖരെയും പ്രോസിക്യൂഷന്‍ നടപടികളില്‍നിന്ന് ഒഴിവാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.