രോഹിത് വെമുല ദലിതനല്ലെന്ന ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് തെറ്റ് -പട്ടികജാതി കമീഷന്‍ ചെയര്‍മാന്‍

ബറാബാങ്കി (യു.പി): ജാതി വിവേചനത്തെ തുടര്‍ന്ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദലിതനല്ളെന്ന ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ ദേശീയ പട്ടികജാതി കമീഷന്‍ ചെയര്‍മാന്‍ പി.എല്‍. പുനിയ ശക്തമായി രംഗത്ത്. തീര്‍ത്തും തെറ്റായ റിപ്പോര്‍ട്ടാണ് ഏകാംഗ കമീഷന്‍ ജസ്റ്റിസ്  എ.കെ. രൂപന്‍പാല്‍ യു.ജി.സിക്ക് കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി മന്ത്രിമാരുടെ വാദം ന്യായീകരിക്കുന്നതാണ്  ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ജനുവരി 17ന് കോളജ് ഹോസ്റ്റല്‍ മുറിയിലാണ് രോഹിത് വെമുല തൂങ്ങിമരിച്ചത്. സംഭവം രാജ്യമാകെ രാഷ്ട്രീയ വിവാദം  ഉയര്‍ത്തി. പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര സര്‍ക്കാറിനും യൂനിവേഴ്സിറ്റി അധികൃതര്‍ക്കുമെതിരെ  ശക്തമായി  ആഞ്ഞടിച്ചു. ഈ സാഹചര്യത്തിലാണ്  കേന്ദ്ര മാനവ വിഭവശേഷി  മന്ത്രാലയം ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടത്തൊന്‍ ജുഡീഷ്യല്‍ കമീഷനെ നിയോഗിച്ചത്. കമീഷന്‍െറ കണ്ടത്തെല്‍  വ്യാജമാണെന്നും കെട്ടുകഥയാണെന്നും പുനിയ കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.