ബാദ്നോറും മുഖിയും ഗവര്‍ണര്‍മാരായി സത്യപ്രതിജ്ഞ ചെയ്തു

ചണ്ഡിഗഢ്/പോര്‍ട്ട്ബ്ളയര്‍: പുതിയ പഞ്ചാബ് ഗവര്‍ണറായി വി.പി. സിങ് ബാദ്നോറും അന്തമാന്‍-നികോബാര്‍ ലഫ്. ഗവര്‍ണറായി പ്രഫ. ജഗദീശ് മുഖിയും സത്യപ്രതിജ്ഞ ചൊല്ലി. ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയും ബാദ്നോറിനുണ്ട്. ഹരിയാന ഗവര്‍ണറായ കപ്താന്‍ സിങ് സോളങ്കിക്കായിരുന്നു പഞ്ചാബിന്‍െറയും ചണ്ഡിഗഢിന്‍െറയും ചുമതല.
ബി.ജെ.പി നേതാവായ മുഖി റിട്ട. ലഫ്. ജനറല്‍ എ.കെ. സിങ്ങില്‍നിന്നാണ് ചുമതല ഏറ്റെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.