വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച മലയാളി സൈനികന്‍ അറസ്റ്റില്‍

ചെന്നൈ: ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസില്‍ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച മലയാളി സൈനിക ഉദ്യോഗസ്ഥനെ തമിഴ്നാട് റെയില്‍വേ സുരക്ഷാ വിഭാഗം അറസ്റ്റ്  ചെയ്തു. തിരുവനന്തപുരം സ്വദേശിയും കരസേനയിലെ ഹവില്‍ദാറുമായ പ്രമോദ് നായരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന രക്ഷിതാക്കള്‍  കാട്പാഡിയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് സഹയാത്രികനായ സൈനികന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പെണ്‍കുട്ടി ബഹളംവെച്ചു. ഇവര്‍ പരാതി നല്‍കിയതിനെ ത്തുടര്‍ന്ന് ട്രെയിന്‍ ജോലാര്‍പേട്ട് സ്റ്റേഷനിലത്തെിയപ്പോഴായിരുന്നു അറസ്റ്റ് .

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.