ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന മോഹന്‍ ഭാഗവതിന്‍റെ പരാമര്‍ശം വിവാദത്തില്‍

ആഗ്ര: ഹിന്ദു ദമ്പതിമാര്‍ കൂടുതല്‍ സന്തതികളെ സൃഷ്ടിക്കണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്‍്റെ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധം.
ഹിന്ദുക്കള്‍ കുട്ടികളുടെ എണ്ണം  വര്‍ധിപ്പിച്ചാല്‍ അവര്‍ക്ക്  ബി.ജെ.പി. സര്‍ക്കാര്‍ ജോലി നല്‍കുമോയെന്ന് ബി.എസ്.പി. അധ്യക്ഷ മായാവതി ചോദിച്ചു. സമാജ്വാദി പാര്‍ട്ടി നേതാവും യു.പി മന്ത്രിയുമായ അസം ഖാനും ഭാഗവതിന്‍റെ പ്രസ്താവനക്കെതിരെ രംഗത്തത്തെി.  'ഭാഗവത് ആദ്യം അദ്ദേഹത്തിന്‍റെ ഷെഹന്‍ഷായോട് ( പ്രധാനമന്ത്രി നരേന്ദ്രമോദിയെ സൂചിപ്പിച്ച് ) കൂടുതല്‍ സന്തതികളെ സൃഷ്ടിക്കാന്‍ പറയണ‘മെന്ന് അസം ഖാന്‍ പ്രതികരിച്ചു.

ആഗ്രയില്‍ ഞായറാഴ്ച നടന്ന അധ്യാപകരുടെ സമ്മേളനത്തിനിടെയാണ് ആര്‍.എസ്.എസ്. മേധാവിയുടെ വിവാദ പ്രസ്താവനയുണ്ടായത്. 'ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിക്കരുതെന്ന് ഏതു നിയമമാണ് നിഷ്കര്‍ഷിക്കുന്നത്. മറ്റ് വിഭാഗങ്ങളുടെ ജനസംഖ്യ വര്‍ധിക്കുമ്പോള്‍ ഹിന്ദുക്കളെ ആരാണ് ഇതില്‍ നിന്നും തടയുന്നത്. ഇത് വ്യവസ്ഥയുടെ പ്രശ്നമല്ല, സാമൂഹികാന്തരീക്ഷത്തിന്‍റേതാണ്’’- എന്നതായിരുന്നു ഭാഗവതിന്‍റെ പ്രസ്താവന.

താന്‍  ബി.ജെ.പി. സര്‍ക്കാരിന്‍റെ സന്ദശേവാഹകനല്ളെന്നും  പ്രശ്നങ്ങള്‍ മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറോട് പറയണമെന്നും  അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി. അധ്യാപകരുടെ പെന്‍ഷന്‍ മുടങ്ങുന്ന പ്രശ്നം, തൊഴിലിടത്തെ ചൂഷണം എന്നിവ മാനവവിഭവശേഷി മന്ത്രിയുമായി ചര്‍ച്ചചെയ്യുമെന്നും ഭാഗവത് പറഞ്ഞു. സമ്മേളനത്തില്‍ 11 ജില്ലകളിലെ അധ്യാപകര്‍ പങ്കെടുത്തിരുന്നു.
ശനിയാഴ്ച നടന്ന മറ്റൊരു സമ്മേളനത്തില്‍ ഹിന്ദു ദമ്പതിമാര്‍ കുടുംബ മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും അത് കുട്ടികളില്‍ രാജ്യസ്നേഹം വളര്‍ത്തുമെന്നും മോഹന്‍ ഭാഗവത് പ്രസ്താവിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.