പശുവിന്‍ തോലെന്ന് സംശയം; ബാഗിനെ ചൊല്ലി യുവാവിനെ ചോദ്യംചെയ്തതായി പരാതി

മുംബൈ: കൈയിലെ തുകല്‍ ബാഗ് പശുവിന്‍ തോലിലുണ്ടാക്കിയതാണെന്ന സംശയത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറും സംഘവും വളഞ്ഞിട്ട് ചോദ്യംചെയ്തെന്ന് പൊലീസില്‍ യുവാവിന്‍െറ പരാതി. നഗരത്തിലെ സിനിമാ പ്രൊഡക്ഷന്‍ കമ്പനിയില്‍ ക്രിയേറ്റീവ് വിഭാഗം തലവനായ അസം സ്വദേശി ബരുണ്‍ കാശ്യപാണ് അന്ധേരി, ഡി.എന്‍ നഗര്‍ പൊലീസില്‍ പരാതി നല്‍കിയത്.
വെള്ളിയാഴ്ച വീട്ടില്‍നിന്ന് ജോലിസ്ഥലത്തേക്ക് ഓട്ടോയില്‍ പോകുമ്പോള്‍ തന്‍െറ കൈയിലെ ബാഗ് പശുവിന്‍ തോല്‍ കൊണ്ടുണ്ടാക്കിയതാണോ എന്ന് ഓട്ടോഡ്രൈവര്‍ ചോദിക്കുകയായിരുന്നു. പുഷ്കറില്‍നിന്ന് വാങ്ങിയ ഒട്ടക തോലില്‍ നിര്‍മിച്ചതാണ് ബാഗെന്ന് പറഞ്ഞെങ്കിലും വിശ്വാസത്തിലെടുത്തില്ല. ഓട്ടോ വഴിയിലെ ക്ഷേത്രത്തിനടുത്ത് നിര്‍ത്തി മൂന്ന് ചെറുപ്പക്കാരെ ഡ്രൈവര്‍ വിളിച്ചുവരുത്തുകയായിരുന്നു.
ഓട്ടോയില്‍നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇറങ്ങിയില്ല. ബാഗ് പശുവിന്‍ തോലില്‍ നിര്‍മിച്ചതാണെന്ന ആരോപണം നിഷേധിച്ചെങ്കിലും വിശ്വാസത്തിലെടുത്തില്ല. തന്‍െറ പേരു കേട്ട് ബ്രാഹ്മണന്‍ എന്നു കരുതിയാണ് വിട്ടയച്ചതെന്നും യുവാവ് തന്‍െറ ഫേസ്ബുക്കില്‍ കുറിച്ചു. യുവാവിന്‍െറ പരാതിയില്‍ പക്ഷേ പൊലീസ് കേസെടുത്തില്ല. പരാതിക്കാരനെ മര്‍ദിച്ചിട്ടില്ളെന്നും പരിക്കേറ്റിട്ടില്ളെന്നുമാണ് പൊലീസ് ഭാഷ്യം. ഓട്ടോ ഡ്രൈവറുടെ പേരോ ഓട്ടോ നമ്പറോ രേഖപ്പെടുത്താന്‍ പൊലീസ് കൂട്ടാക്കിയില്ളെന്നും യുവാവ് ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.