‘അങ്കിള്‍ രക്ഷിക്കണം’; റെയില്‍വേ മന്ത്രിക്ക് വിദ്യാര്‍ഥികളുടെ കത്ത്

മുംബൈ: റെയില്‍വേ മേല്‍പാലത്തിന്‍െറ നിര്‍മാണം പെട്ടെന്നാക്കണമെന്ന് അഭ്യര്‍ഥിച്ച് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്‍െറ ഫേസ്ബുക് ചുവരില്‍ വിദ്യാര്‍ഥികളുടെ തുറന്നകത്ത്. മധ്യ മുംബൈയിലെ മാങ്കുര്‍ദിലുള്ള കുമുദ് വിദ്യാമന്ദിറിലെ വിദ്യാര്‍ഥികളാണ് അങ്കിള്‍ രക്ഷിക്കണമെന്ന അഭ്യര്‍ഥനയോടെ മന്ത്രിയുടെ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ദേവ്നറിനും മാങ്കുര്‍ദിനും ഇടയിലെ റെയില്‍പാളത്തിനു കുറുകെ മേല്‍പാലത്തിന്‍െറ നിര്‍മാണം പെട്ടെന്നാക്കി രക്ഷിക്കണമെന്നാണ് കുഞ്ഞുങ്ങളുടെ ആവശ്യം. വിപരീത ദിശകളില്‍നിന്ന് വരുന്ന ട്രെയിനുകള്‍ കാണാന്‍ കഴിയാറില്ളെന്നും പാളം മുറിച്ച് കടന്നുള്ള സ്കൂളിലേക്കുള്ള പോക്ക് അപകടകരമാണെന്നും കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെ ഒമ്പതുപേരെയാണ് ട്രെയിന്‍ ഇടിച്ചതെന്നും അതില്‍ അഞ്ചുപേര്‍ മരിച്ചതായും എഴുതി. 2013ല്‍ പ്രദേശത്ത് മേല്‍പാലം പണിയാന്‍ മുംബൈ നഗരസഭ സെന്‍ട്രല്‍ റെയില്‍വേക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് പാലത്തിനായി തറക്കല്ലിട്ടിരുന്നു. പാലം അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്നാണ് റെയില്‍വേ അറിയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.