വി.കെ. സിങ്ങിനെ പിന്തുണച്ച് സ്വാമി

ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് ഉയര്‍ത്തിയ ആരോപണങ്ങളില്‍നിന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. ധല്‍ബീര്‍ സിങ് ഉയര്‍ത്തിയ വിവാദങ്ങളെ മന്ത്രിയായതിനാല്‍ ഒറ്റക്ക് നേരിടാന്‍ വി.കെ. സിങ്ങിനാവില്ല.

വി.കെ. സിങ് സൈനിക തലവനായിരിക്കെ അനധികൃത ആയുധ ഇടപാടുകള്‍ തടയുകയും ഏതാനും ഉദ്യോഗസ്ഥരെ വിജിലന്‍സ് അന്വേഷണത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്തിരുന്നു -സ്വാമി പ്രസ്താവനയില്‍ പറഞ്ഞു.വി.കെ. സിങ് സൈനികതലവനായിരിക്കെ തന്നോട് ശത്രുതാപരമായി പെരുമാറിയെന്നും തന്‍െറ സ്ഥാനക്കയറ്റം തടഞ്ഞെന്നും ആരോപിച്ച് കഴിഞ്ഞയാഴ്ച സുപ്രീംകോടതിയില്‍ ദല്‍ബീര്‍ സിങ് സത്യവാങ്മൂലം നല്‍കിയതാണ് വിവാദത്തിന് കാരണമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.