ആദർശ് ഫ്ലാറ്റ് പൊളിച്ചു നീക്കണമെന്ന് ഹൈകോടതി

മുംബൈ: അഴിമതിയുടെ പര്യായമായി മാറിയ മുംബൈയിലെ ആദർശ് ഹൗസിങ് സൊസൈറ്റി ഫ്ലാറ്റുകൾ പൊളിച്ചു നീക്കുവാൻ ബോംബെ ഹൈകോടതി ഉത്തരവ്. കാർഗിൽ യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമായി മുംബൈ കോളാബേയിൽ നിർമിച്ചതാണ് ആദർശ് ഫ്ലാറ്റ് സൊസൈറ്റി.

എന്നാൽ, മന്ത്രിമാർ രാഷ്ട്രീയ നേതാക്കൾ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് അനധികൃതമായി ഫ്ലാറ്റുകൾ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കെട്ടിടം പൊളിച്ചു നീക്കാൻ ഹൈകോടതി ഉത്തരവിട്ടത്. കെട്ടിടത്തിന് തീരദേശ നിയമം (സി.ആർ.സെഡ്) അനുമതി ലഭിച്ചിട്ടില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ ഹൈകോടതി മഹാരാഷ്ട്രാ സർക്കാറിന് മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചൗഹാെൻറ രാജിക്കുവരെ കാരണമായതാണ് ആദർശ് ഫ്ലാറ്റ് അഴിമതി. ചവാെൻറ മൂന്ന് ബന്ധുക്കൾക്ക് ഇവിടെ ഫ്ലാറ്റുകളുണ്ട്. 31 നിലകളുള്ളതാണ് ആദർശ് ഫ്ലാറ്റ് സൊസൈറ്റി. 2011 ജനുവരിയിൽ കെട്ടിടം പൊളിച്ചു മാറ്റാൻ പരിസ്ഥിതി മന്ത്രാലയം ആദർശ് ഫ്ലാറ്റ് സൊസൈറ്റിക്ക് നിർദേശം നൽകിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.