ന്യൂഡൽഹി: ഇശ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ കോൺഗ്രസിനെതിരെ പാർലമെന്‍റിൽ ആഞ്ഞടിക്കാൻ ബി.ജെ.പി എം.പിമാർക്ക് നിർദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് കോൺഗ്രസിനെതിരെ ആഞ്ഞടിക്കാൻ എം.പിമാർക്ക് നിർദേശം നൽകിയത്.
ഇശ്രത് ജഹാൻ തീവ്രവാദിയാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ കോൺഗ്രസും മുൻ ആഭ്യന്തരമന്ത്രി പി.ചിദംബരവും ഇശ്രതിനെ സഹായിക്കാനാണ് ശ്രമിച്ചതെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.
അഗസ്റ്റ വെസ്റ്റലാൻഡ് ഹെലികോപ്ടർ ഇടപാടിലും കോൺഗ്രസിനെതിരെ കടന്നാക്രമിക്കാനും ബി.ജെ.പി എം.പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അഗസ്റ്റ വെസ്റ്റലാന്‍റ് ഹെലികോപ്ടർ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് പാർലമെന്‍ററി കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ് വി യോഗത്തിൽ പറഞ്ഞു. ഈ ആഴ്ച എല്ലാ ദിവസവും പാർലമെന്‍റിൽ ഹാജരാകാനും ആവശ്യപ്പെട്ട് വിപ്പും എം.പിമാർ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.