ബജറ്റ് സമ്മേളനം ഇന്ന്  പുനരാരംഭിക്കും; ഉത്തരാഖണ്ഡ് ചര്‍ച്ചയാകും

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍െറ രണ്ടാം പകുതി തിങ്കളാഴ്ച ആരംഭിക്കും. മേയ് 13 വരെ നീളുന്ന സമ്മേളനകാലത്ത് ചരക്കുസേവന നികുതി ബില്‍, ശത്രു സ്വത്ത് ബില്‍ എന്നിവ ഉള്‍പ്പെടെ ലോക്സഭയില്‍ 13ഉം രാജ്യസഭയില്‍ 11ഉം ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ ആലോചന. എന്നാല്‍, ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റം എന്നീ വിഷയങ്ങളെച്ചൊല്ലി സഭ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.  
സമ്മേളനം സുഗമമായി നടത്തുന്നതിന് സഹകരണം തേടി സ്പീക്കര്‍ സുമിത്ര മഹാജന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്വി, രാജീവ് പ്രതാപ് റൂഡി, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ സംബന്ധിച്ചു. പാര്‍ട്ടി നേതാക്കള്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സംസ്ഥാനങ്ങളിലെ വരള്‍ച്ചപ്രശ്നമാണ് എല്ലാവരും പ്രധാനമായും ഉന്നയിച്ചതെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഉത്തരാഖണ്ഡ് വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ 27നുമുമ്പ് സഭയില്‍ ഉന്നയിക്കപ്പെടുമെന്നു കരുതുന്നില്ളെന്നും അവര്‍ പറഞ്ഞു. എന്നാല്‍, തിങ്കളാഴ്ച ചോദ്യവേള ഒഴിവാക്കി ഉത്തരാഖണ്ഡ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 
ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്തി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതിനെതിരെ രാജ്യസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മ വ്യക്തമാക്കി. ഉത്തരാഖണ്ഡ്, അരുണാചല്‍ സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിച്ചതും പത്താന്‍കോട്ട്, ഇശ്റത് ജഹാന്‍ വിഷയങ്ങളും മുഖ്യ ചര്‍ച്ചയാക്കി ആഞ്ഞടിക്കാനാണ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗം തീരുമാനിച്ചത്. 

ഉത്തരാഖണ്ഡ് ഉള്‍പ്പെടെ ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പാര്‍ലമെന്‍ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. വിഷയം സുപ്രീംകോടതിയുടെ മുന്നിലാണെങ്കിലും പ്രതിപക്ഷം ആവശ്യപ്പെടുകയാണെങ്കില്‍ ചര്‍ച്ചക്കെടുക്കാമെന്നാണ് നിലപാട്.
അതേസമയം കേരളം, ബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പു ചൂടിലായതിനാല്‍ പല അംഗങ്ങളും പേരിനാകും സമ്മേളനത്തിനത്തെുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.