രൂപാഗാംഗുലിക്കെതിരായ പരാമർശം: മുല്ല മാപ്പു പറഞ്ഞു

കൊൽക്കത്ത: ബി.ജെ.പി സ്ഥാനാർഥിയായ രൂപാ ഗാംഗുലിക്കെതിരെയുള്ള മോശം പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് റസാക്ക് മുല്ല മാപ്പ് ചോദിച്ചു. മഹാഭാരത സീരിയലിൽ ദ്രൗപദിയായി പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹൗറ നോർത് മണ്ഡലത്തിലെ സ്ഥാനാർഥി രൂപാ ഗാംഗുലി. രൂപക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമർശത്തിൽ താൻ ആത്മാർഥമായും ഖേദിക്കുന്നു, മാപ്പ് ചോദിക്കുന്നു എന്നാണ് മുല്ല പറഞ്ഞത്.

"അവർ ശരിക്കും ‍ഒരു ദ്രൗപദി തന്നെയാണ്. അവൾ വലിക്കുന്ന സിഗരറ്റിന്‍റെ നീളം പോലും എനിക്കറിയാം" എന്നായിരുന്നു റസാക്ക് മുല്ല പ്രസംഗിച്ചത്. ഇതിനെതിരെ ദേശീയതലത്തിൽ തന്നെ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്. മുല്ലക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചിട്ടുണ്ട്.

വില കുറഞ്ഞ പ്രശസ്തിക്കുവേണ്ടിയാണ് റസാക്ക് മുല്ല പ്രമുഖ വ്യക്തികൾക്കെതിരെ ഇത്തരം പരാമർശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് രൂപ കുറ്റപ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.