ലൈംഗികാപവാദം: ‘തേരി’ പച്ചൗരിയുടെ സേവനം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ഊര്‍ജ, പരിസ്ഥിതി സംബന്ധമായ ഗവേഷണങ്ങള്‍ നടത്തുന്ന സ്ഥാപനമായ ‘ദ എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്’ (തേരി) അതിന്‍െറ മുന്‍ ഡയറക്ടര്‍ ജനറലും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. ആര്‍.കെ. പച്ചൗരിയുടെ സേവനം അവസാനിപ്പിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഭരണസമിതിയാണ് തീരുമാനമെടുത്തത്. ഇദ്ദേഹവുമായുള്ള കരാറിന്‍െറ കാലാവധി അടുത്തവര്‍ഷം ജൂലൈ വരെയുണ്ടെങ്കിലും മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കി സേവനം അവസാനിപ്പിക്കാനാണ് തീരുമാനം.
മാര്‍ച്ച് 31ന് അവസാനിച്ച ഭരണസമിതി അംഗത്വം പുതുക്കിനല്‍കേണ്ടെന്നും തീരുമാനമായിട്ടുണ്ട്. മൂന്ന് ലൈംഗിക പീഡനക്കേസുകളില്‍ പച്ചൗരിക്ക് ബന്ധമുള്ളതിനെ തുടര്‍ന്നാണ് നടപടി. സഹപ്രവര്‍ത്തകയായ ഗവേഷകയെക്കുറിച്ച് അശ്ളീലച്ചുവയുള്ള കവിതകളെഴുതുകയും നേരിട്ടും ഇ-മെയിലിലൂടെയും എസ്.എം.എസിലൂടെയും ലൈംഗികകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തെന്നാണ് 75 കാരനായ പച്ചൗരിക്കെതിരായ ആരോപണം. ഇതുസംബന്ധിച്ച് 29 കാരിയായ ഗവേഷക 2015ല്‍ തന്നെ  ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് പച്ചൗരി ക്രിമിനല്‍ നടപടികള്‍ നേരിടുകയാണ്. 2015ല്‍ തന്നെ മറ്റൊരു യുവതിയും, കഴിഞ്ഞ നവംബറില്‍ ഒരു ഗവേഷകയും ഇദ്ദേഹത്തിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.