Posted On
date_range Updated On
date_range പൊലീസ് കുതിര ശക്തിമാൻ മരണത്തിന് കീഴടങ്ങി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പരിക്കേറ്റ പൊലീസ് കുതിര ശക്തിമാൻ മരണത്തിന് കീഴടങ്ങി. പരിക്കിനെ തുടർന്ന് ശക്തിമാെൻറ പിൻകാൽ മുറിച്ചു മാറ്റി കൃത്രിമ കാൽ പിടിപ്പിച്ചിരുന്നു. 14 വയസുള്ള ശക്തിമാൻ ബുധനാഴ്ച വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്.
ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്ത് സര്‍ക്കാറിനെതിരെ ബി.ജെ.പി നടത്തിയ റാലിക്കിടെയാണ് ശക്തിമാന് പരിക്കേറ്റത്. പ്രതിഷേധക്കാരും പൊലീസുമായുള്ള ഉന്തും തള്ളിനുമിടെ ഡെറാഡൂണിൽ നിയമസഭ മന്ദിരത്തിന് സമീപം കുതിരയെ വീഴുകയായിരുന്നു. അതിനിടെ ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷി കുതിരയെ അടിക്കുന്നതിെൻറ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലീസ് കുതിരയെ പരിക്കേൽപ്പിച്ച കേസില്‍ ജോഷിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.