വിജയ് മല്യക്ക് സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കി

പാലക്കാട്: മദ്യരാജാവ് വിജയ് മല്യക്ക് സംസ്ഥാന സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കി. പാലക്കാട് ജില്ലയില്‍ 20 ഏക്കര്‍ ഭൂമിയാണ് മല്യയുടെ യുണൈറ്റഡ് ബ്രിവറീസ് കമ്പനിക്ക് നല്‍കിയത്. പാലക്കാട് ജില്ലയിലെ പുതുശ്ശേരി വെസ്റ്റ് വില്ലേജിലാണ് ഈ ഭൂമി. കമ്പനിക്ക് പതിവ് ചട്ടങ്ങള്‍ പാലിച്ച് 2013 ഏപ്രിലില്‍ ഭൂമി നല്‍കിയതെന്നാണ് വിവരാവകാശ നിയമപ്രകാരം പാലക്കാട് തഹസീല്‍ദാര്‍ നല്‍കിയ മറുപടി. 

എന്നാൽ ലക്ഷങ്ങള് വിലമതിക്കുന്ന ഭൂമി 70,000 രൂപ നിരക്കിലാണ് മല്യക്ക് കൈമാറിയിട്ടുള്ളത്. മതിപ്പു വിലയേക്കാള്‍ കുറഞ്ഞ വിലക്കാണ് മല്യക്ക് ഭൂമി നല്‍കിയതെങ്കില്‍ അക്കാര്യം പരിശോധിക്കണമെന്ന് ടി.എന്‍ പ്രതാപന്‍ എം.എൽ.എ ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ വിളിച്ചാണോ ഭൂമി നല്‍കിയതെന്നും അന്വേഷിക്കണം. സംഭവത്തിൽ അനധികൃതമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷണവിധേയമാക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു. വിജയ് മല്യക്ക് സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കിയ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വിഷയത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പാലക്കാട് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.