ഒഡിഷയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം

ദിയോഗര്‍: നാടക കലാകാരന്മാര്‍ സഞ്ചരിക്കുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 25 മരണം. 11 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. നാലുപേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. ദിയോഗറില്‍നിന്ന് ബാര്‍ഗഢിലേക്ക് പോവുകയായിരുന്ന ബസാണ് 250 അടി താഴ്ചയിലേക്ക് മറിഞ്ഞത്. സ്ത്രീകളും കുട്ടികളും അടക്കം ബസില്‍ 40 പേരുണ്ടായിരുന്നു.  ജില്ലാ അധികൃതരുടെയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തില്‍ അഗ്നിശമന സേനയും പൊലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ദുഷ്കരമായ ഭൂപ്രകൃതിയും കാടിന്‍െറ ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ചുരത്തിലെ വളവ് തിരിക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ടാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.