Posted On
date_range Updated On
date_range സരസ്വതി സമ്മാന്‍ പത്മ സച്ദേവക്ക്
ന്യൂഡല്‍ഹി: സാഹിത്യ പ്രതിഭകള്‍ക്ക് നല്‍കുന്ന ഉന്നത ബഹുമതികളിലൊന്നായ സരസ്വതി സമ്മാന്‍ ജമ്മു സ്വദേശിനിയായ പത്മ സച്ദേവക്ക്. ദോഗ്രി ഭാഷയിലെ ‘ചിത്ചേത’ എന്ന ആത്മകഥ മുന്‍നിര്‍ത്തിയാണ് 2015ലെ സരസ്വതി സമ്മാന്‍ പത്മക്ക് ലഭിച്ചത്. 15 ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് കെ.കെ ബിര്‍ല ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് നേതാവു കൂടിയായ എം. വീരപ്പ മൊയ്ലിക്കാണ് സരസ്വതി സമ്മാന്‍ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.