ന്യൂഡല്‍ഹി: പാനമയില്‍ അനധികൃത നിക്ഷേപമുള്ള ഇന്ത്യക്കാര്‍ക് പ്രത്യകേ അന്വേഷണസംഘം നോട്ടീസയച്ചു. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായ് അടക്കം ഇരുന്നൂറോളം പേര്‍ക്കാണ് നോട്ടീസയച്ചത്. ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
നോട്ടീസിനൊപ്പം രണ്ടുചോദ്യാവലിയായാണ് ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ആദ്യ ചോദ്യാവലിക്ക് മൂന്നുദിവസത്തിനുള്ളിലും, രണ്ടാമത്തെ ചോദ്യാവലിക്ക് ഇരുപത് ദിവസത്തിനുള്ളിലുമാണ് വിശദീകരണം നല്‍കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.