ബ്രിട്ടീഷ് രാജദമ്പതികള്‍ക്ക് ആതിഥേയനായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനത്തെിയ ബ്രിട്ടീഷ് രാജദമ്പതികളായ വില്യം രാജകുമാരനും പത്നി കേറ്റ് മിഡില്‍ടണും ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിഥികളായി. ഇന്ത്യാഗേറ്റിനടുത്തുള്ള ഹൈദരാബാദ് ഹൗസിലായിരുന്നു മോദി ഇരുവര്‍ക്കും ഉച്ചഭക്ഷണത്തിന് ആതിഥ്യമരുളിയത്. കണങ്കാല്‍ വരെ നീളുന്ന പച്ച ഗൗണണിഞ്ഞ് കേറ്റും കടുത്ത നിറത്തിലുള്ള സ്യൂട്ടും ടൈയുമണിഞ്ഞ് വില്യമും സല്‍ക്കാരത്തിനത്തെി.

സസ്യ, സസ്യേതര വിഭവങ്ങളടങ്ങിയ വിഭവസമൃദ്ധമായ ഇന്ത്യന്‍ ഭക്ഷണമാണ് ഇരുവര്‍ക്കും വിളമ്പിയത്. ചടങ്ങിന് സംഗീതംകൊണ്ട് മധുരമേകാന്‍ പ്രശസ്ത സംഗീതജ്ഞന്‍ രാഹുല്‍ ശര്‍മയുടെ സന്തൂര്‍വാദനവുമുണ്ടായിരുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, വാര്‍ത്താവിനിമയ മന്ത്രി രാജ്വര്‍ധന്‍ സിങ് റാത്തോഡ്, ഭാരതി ഗ്രൂപ് മേധാവി സുനില്‍ ഭാരതി മിത്തല്‍, ഐ.സി.ഐ.സി.ഐ മേധാവി ചന്ദ കൊച്ചാര്‍, നടന്‍ അനുപം ഖേര്‍, മുന്‍ ബാഡ്മിന്‍റണ്‍ താരം പുല്ളേല ഗോപിചന്ദ് എന്നിവരും വിരുന്നിലുണ്ടായിരുന്നു.  ബ്രിട്ടീഷ് രാജദമ്പതികളുടെ ഒരാഴ്ച നീളുന്ന ഇന്ത്യ-ഭൂട്ടാന്‍ സന്ദര്‍ശനം ഞായറാഴ്ചയാണ് ആരംഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.