Posted On
date_range Updated On
date_range കശ്മീരില്‍ സൈന്യത്തിന്‍െറ വെടിവെപ്പില്‍ മൂന്ന് മരണം
ശ്രീനഗര്‍: കോളജ് വിദ്യാര്‍ഥിനിയെ സൈന്യം പീഡിപ്പിച്ചെന്നാരോപിച്ച് ഹാന്ദ്വാര ടൗണില്‍ നാട്ടുകാര്‍ നടത്തിയ പ്രകടനത്തിന് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പ്രകടനക്കാര്‍ കല്ളെറിഞ്ഞപ്പോള്‍ സൈന്യം വെടിവെക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരാള്‍ സംഭവസ്ഥലത്തുവെച്ചും പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരണത്തില്‍ അനുശോചിക്കുന്നതായി സൈന്യം പത്രക്കുറിപ്പില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടികളെടുക്കുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു. വെടിവെപ്പിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.