രോഹിത്​ ​െവമുലയുടെ സഹോദരന്​ ക്ലർക്ക്​ ജോലി; വിമർശവുമായി അധ്യാപകരും വിദ്യാർഥികളും

ന്യൂഡൽഹി: ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത ദലിത് ഗവേഷകൻ രോഹിത് വെമുലയുടെ സഹോദരൻ രാജക്ക്  ഡൽഹി സർക്കാർ  വാഗ്ദാനം ചെയ്ത ക്ലറിക്കൽ ജോലി വിവാദമാകുന്നു. എം.എസ്സി യോഗ്യതയുള്ളയാൾക്ക് ക്ലർക്ക് ജോലി നൽകിയത് അപമാനിക്കലാണെന്ന് ഹൈദരാബാദ് സർവകലാശാലയിലെ അധ്യാപകരും വിദ്യാർഥികളും ആരോപിച്ചു.

രോഹിത് വെമുലയുടെ അമ്മ രാധിക വെമുല ഫെബ്രുവരി 24 ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇൗ സന്ദർഭത്തിലാണ് കെജ്രിവാൾ രാജക്ക് ഡൽഹി സർക്കാറിൽ ജോലി വാഗ്ദാനം നൽകിയത്. അപ്ലൈഡ് ജിയോളജിയിൽ എംഎസ്സിക്കാരനായ രാജ ദേശീയ അധ്യാപക യോഗ്യത പരീക്ഷയും വിജയിച്ചിട്ടുണ്ട്.  ഏപ്രിൽ നാലിന് ആം ആദ്മി സർക്കാർ പുറത്തിറക്കിയ ഉത്തരവുപ്രകാരം ഡൽഹി സർക്കാറിൽ ലോവർ ഡിവിഷൻ ക്ലർക്കിെൻറ ജോലിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജോലിക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ ഒഴിവാക്കിയാണ് നിയമനം നൽകിയത്. മാനുഷിക പരിഗണന പ്രകാരമുള്ള നിയമനങ്ങൾക്ക് ഗ്രൂപ്പ് സി,ഗ്രൂപ്പ് ഡി തസ്തികകൾ മാത്രമേ അനുവദിക്കാനാകൂ എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. അതേസമയം രാജ ഇതുവരെ േജാലി സ്വീകരിച്ചില്ല.
 
ജോലി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തില്ലെന്ന് രാജ പറഞ്ഞു. ‘ഒരു വിദേശ സർവകലാശാലയിൽ ഞാൻ ഗവേഷണം നടത്തുന്നത് കാണാനാണ് ആഗ്രഹമെന്ന് രോഹിത് ജീവിച്ചിരുന്നപ്പോൾ എന്നോട് പറയുമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാനാണ് ഇപ്പോൾ എെൻറ ശ്രമം.എന്നെക്കുറിച്ച് രോഹിത് അഭിമാനിക്കണം’ – രാജ പറഞ്ഞു.

ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥികളും ഡൽഹി സർക്കാറിെൻറ തീരുമാനത്തിനെതിരെ രംഗത്തുവന്നു. രാജ മികച്ച കഴിവുള്ള ദലിത് വിദ്യാർഥിയാണ്.യോഗ്യതക്കനുസരിച്ചുള്ള ജോലിയാണ് അദ്ദേഹത്തിന് നൽകേണ്ടതെന്ന് വിദ്യാർഥികൾ പറഞ്ഞു. എത്ര ഉയർന്ന യോഗ്യതയുണ്ടെങ്കിലും ദലിതരെ താഴ്ന്ന  തസ്തികകളിലേക്ക് തള്ളിവിടുന്നത് ജാതീയതുടെ മികച്ച ഉദാഹരണമാണെന്നും വിദ്യാർഥികൾ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.