Posted On
date_range Updated On
date_range വന്‍സാര ആര്‍.എസ്.എസ് വേദിയില്‍
അഹ്മദാബാദ്: ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബോംബെ ഹൈകോടതി ഉപാധികളോടെ ജാമ്യം നല്‍കിയ വിവാദ ഐ.പി.എസ് ഓഫിസര്‍ ഡി.ജി. വന്‍സാര ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തു. ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവര്‍ഷമായി കണക്കാക്കുന്ന വര്‍ഷ പ്രതിപാദയോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതും ബി.ജെ.പിയുടെ മുതിര്‍ന്ന സംസ്ഥാനനേതാക്കളും മന്ത്രിമാരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഒമ്പത് വര്‍ഷത്തിനുശേഷം വെള്ളിയാഴ്ചയാണ് സംസ്ഥാനത്തത്തെിയത്. ഇനിമുതല്‍ പൊതുരംഗത്ത് സജീവമായിരിക്കുമെന്ന് വെള്ളിയാഴ്ച അഹ്മദാബാദില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണപരിപാടിയില്‍ അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.