Posted On
date_range Updated On
date_range വെടിക്കെട്ട് അപകടം: കരാറുകാരനെതിരെ കേസ്
പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ കരാറുകാരനെതിരേ കേസ്. കഴക്കൂട്ടം സ്വദേശിയായ ഉമേഷാണ് വെടിക്കെട്ട് കരാറെടുത്തിരുന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉമേഷ് ചികിത്സയിലാണ്. ജില്ലാ ഭരണകൂടത്തിൻെറ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് കേസ്. കൃഷ്ണന്‍കുട്ടി എന്ന ആളാണ് കമ്പക്കെട്ട് ഒരുക്കിയത്. പരമ്പരാഗതമായി ഇവിടെ മത്സര കമ്പക്കെട്ട് നടത്തിയിരുന്ന ക്ഷേത്രമായിരുന്നു പുറ്റിങ്ങലിലേത്. എന്നാൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നതിനാൽ ഇത്തവണ കളക്ടര്‍ അനുമതി നിഷേധിച്ചിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.