Posted On
date_range Updated On
date_range ഒരു രൂപ നോട്ട് ഉടന്‍ പുറത്തിറങ്ങും
തിരുവനന്തപുരം: ഒരു രൂപയുടെ കറന്‍സി നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ധനകാര്യ സെക്രട്ടറി രത്തന്‍ വാതലിന്‍െറ ഒപ്പോടുകൂടിയ നോട്ടിന് 9.7 സെന്‍റീമീറ്റര്‍ നീളവും, 6.3 സെന്‍റീമീറ്റര്‍ വീതിയുമുണ്ടാവും. പിങ്ക് കലര്‍ന്ന പച്ച നിറമായിരിക്കും.
ഇതോടൊപ്പം 10, 20 രൂപയുടെ പുതിയ നോട്ടുകളും പുറത്തിറക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍െറ ഒപ്പോടുകൂടിയ ഈ നോട്ടുകളുടെ രൂപകല്‍പന 2005ലെ മഹാത്മാഗാന്ധി സീരിസിലുള്ളതിന് സമാനമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.