Posted On
date_range Updated On
date_range സിറിയയില്‍ അറസ്റ്റിലായ നാല് ഇന്ത്യക്കാരെ മോചിപ്പിച്ചു
ന്യൂഡല്‍ഹി: സിറിയയില്‍ അറസ്റ്റിലായ നാല് ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. ഐ.എസില്‍ ചേരാന്‍ സിറിയയിലെത്തിയെന്ന് കരുതുന്ന അരുണ്‍ കുമാര്‍ സൈനി, സര്‍വ്ജിത് സിങ്, കുല്‍ദീപ് സിങ്, ജോഗ സിങ് എന്നിവരെയാണ് ജനുവരിയില്‍ സിറിയന്‍ പൊലീസ് അറസ്റ്റ്ചെയ്തത്. ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ സുഷമ സ്വരാജ് അഭിനന്ദിച്ചു. ജനുവരിയില്‍ സിറിയന്‍ ഉപപ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഇവരുടെ മോചനം സംബന്ധിച്ച് താന്‍ സംസാരിച്ചിരുന്നതായും സുഷമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.