10 രൂപയുടെ പക്കാവട വേണോ? പാന്‍ കാര്‍ഡ് കാണിക്കൂ

സൂറത്ത്: ആഗോള വജ്രവ്യാപാര കേന്ദ്രമായ സൂറത്തിലെ ജ്വല്ലറി ഉടമകള്‍ പക്കാവടയും പച്ചക്കറികളും വില്‍ക്കുകയാണ്. പക്ഷേ, 10 രൂപയില്‍ കൂടുതല്‍ തുകക്ക് എന്തെങ്കിലും വാങ്ങേണ്ടവര്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായും കാണിക്കണം എന്നാണ് അവരുടെ ആവശ്യം. വിഡ്ഢികളുടെ ദിനത്തിലെ തമാശയായി കരുതണ്ട.
 സംഗതി സത്യമാണെന്ന് കേള്‍ക്കുമ്പോള്‍ എന്ത് വിഡ്ഢിത്തമാണെന്നാണോ കരുതുന്നത്. അത് തന്നെയാണ് ബര്‍ദോലിയില്‍നിന്നുള്ള ആ വ്യാപാരികളും ചോദിക്കുന്നത്.  10 രൂപയുടെ പക്കാവടക്ക് പാന്‍ കാര്‍ഡ് ചോദിക്കുന്നതുപോലെ വിഡ്ഢിത്തമാണ് രണ്ട് ലക്ഷം രൂപക്ക് മുകളിലുള്ള ആഭരണ വില്‍പനക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് എന്ന് ചൂണ്ടിക്കാട്ടുന്നതിനുള്ള അവരുടെ പ്രതിഷേധമാണ് പക്കാവട വില്‍പന. വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് ഒരു ശതമാനം നികുതി ചുമത്തിയ ബജറ്റ് നിര്‍ദേശത്തിനെതിരെയും വ്യാപാരികളുടെ പ്രതിഷേധമുയരുന്നുണ്ട്. അതിന്‍െറ ഭാഗമായി ‘എക്സൈസ ്ഫ്രീ’ ചായയും ബര്‍ദോലിയിലെ ജ്വല്ലറിക്കാര്‍ വില്‍ക്കുന്നുണ്ട്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പാന്‍ കാര്‍ഡ്, നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ ഗുജറാത്തിലെയും രാജ്യത്തെ മറ്റു  ഭാഗങ്ങളിലെയും ജ്വല്ലറി ഉടമകള്‍ ഒരു മാസത്തിലധികമായി പണിമുടക്കിലാണ്. പ്രതിഷേധം വില്‍പനയെയും ബാധിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.