പാല്‍ക്കുപ്പി നിര്‍ത്തിച്ചു,  ഒരു ട്രെയിനിനെ

മധുര: കുഞ്ഞിന് പാല്‍ നുകര്‍ന്നു നല്‍കാനല്ലാതെ ഒരു പാല്‍ക്കുപ്പിക്ക് എന്തുചെയ്യാന്‍ കഴിയും? ഓടിത്തുടങ്ങിയ ഒരു ട്രെയിനിനെ നിര്‍ത്തിക്കാന്‍ കഴിയും. അതിശയോക്തിയല്ല. മധുരയില്‍ ഒരമ്മയുടെ കൈയില്‍നിന്ന് ട്രാക്കില്‍ വീണ പാല്‍ക്കുപ്പിയാണ് ട്രെയിന്‍ നിര്‍ത്തിച്ച് ‘കരുത്ത്’ കാട്ടിയത്. 

തൂത്തുക്കുടി-മൈസൂരു എക്സ്പ്രസിന് സ്റ്റേഷനില്‍നിന്ന് വിടാന്‍ സിഗ്നല്‍ കൊടുത്തതിന് തൊട്ടുപിന്നാലെ, ട്രെയിനില്‍നിന്ന് ഒരു അമ്മയുടെ കൈയില്‍നിന്ന് അബദ്ധത്തില്‍ പാല്‍ക്കുപ്പി ട്രാക്കില്‍ വീണു. ഇതുകണ്ട പ്ളാറ്റ്ഫോമില്‍ നിന്ന യാത്രക്കാര്‍ ശബ്ദമുയര്‍ത്തുകയും ട്രെയിന്‍ നിര്‍ത്തിക്കാന്‍ അഭ്യര്‍ഥിക്കുകയുമായിരുന്നെന്ന് സ്റ്റേഷന്‍ മാനേജര്‍ പ്രേംകുമാര്‍ പറഞ്ഞു. തുടര്‍ന്ന് ലോകോ പൈലറ്റിനും ഗാര്‍ഡിനും ട്രെയിന്‍ നിര്‍ത്താന്‍ സന്ദേശം നല്‍കി. ചില യാത്രക്കാര്‍ ചേര്‍ന്ന് അമ്മക്ക് പാല്‍ക്കുപ്പി എടുത്തുകൊടുത്തതിന് പിന്നാലെ ട്രെയിന്‍ മൈസൂരുവിലേക്ക് യാത്ര തുടരുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.