ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി വൈദ്യ പരിശോധനക്കായി അമേരിക്കയിലെത്തി. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയാണ് ഇക്കാര്യം പറഞ്ഞത്. പതിവ് പരിശോധനകൾക്കായാണ് അവർ യു.എസിലേക്ക് പോയതെന്നും ഒരാഴ്ചക്ക് ശേഷം തിരിച്ചുവരുമെന്നുമാണ് അദ്ദേഹം വാർത്താലേഖകരെ അറിയിച്ചത്.
കഴിഞ്ഞയാഴ്ച ആരംഭിച്ച പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനിടെയാണ് സോണിയ വിദേശത്തേക്ക് പോയിരിക്കുന്നത്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്ക് മൂലം രണ്ടുമാസത്തോളമായി ഇവർ യാത്ര നീട്ടിവക്കുകയായിരുന്നു എന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
2011ൽ രോഗം മൂർഛിച്ച് സോണിയ അമേരിക്കയിൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഇവരുടെ രോഗത്തെക്കുറിച്ച് ഈ നാളുകളിൽ ഏറെ ഊഹോപോഹങ്ങളുണ്ടായിരുന്നുവെങ്കിലും കുടുംബാംഗങ്ങളോ കോൺഗ്രസോ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയാറായിരുന്നില്ല.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.