നിക്ഷേപങ്ങളുടെ കുറവ് ഇന്ത്യക്ക് തിരിച്ചടി –രഘുറാം രാജന്‍

ഹോങ്കോങ്: പൊതു, സ്വകാര്യ നിക്ഷേപങ്ങളിലുണ്ടായ കുറവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ക്ഷീണമുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. എന്നാല്‍, വിദേശ നിക്ഷേപത്തിലൂടെ ഈ കുറവ് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഹോങ്കോങ്ങില്‍ ബിസിനസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
30 ശതമാനം ക്ഷമതയില്ലാതെയാണ് ഇന്ത്യയിലെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ സ്വകാര്യ കമ്പനികള്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ നിക്ഷേപം വര്‍ധിച്ചത് സ്വകാര്യ നിക്ഷേപത്തെ ശക്തിപ്പെടുത്തുന്നുണ്ടെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.
സാമ്പത്തിക വര്‍ഷം 7.6 ശതമാനമായിരുന്നു റിസര്‍വ് ബാങ്ക് വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അത് 7.5 ശതമാനമാക്കി കുറച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.