ഭൂരിഭാഗം ഹിന്ദുക്കള്‍ സമാധാനം ആഗ്രഹിക്കുന്നതിന്‍െറ തെളിവാണ് ബിഹാര്‍ഫലം –ദലൈലാമ

ന്യൂഡല്‍ഹി: ഭൂരിഭാഗം ഹിന്ദുക്കളും ശാന്തിയും സൗഹാര്‍ദവും ആഗ്രഹിക്കുന്നൂ എന്നതിന്‍െറ സൂചനയാണ് ബിഹാര്‍ തെരഞ്ഞെടുപ്പുഫലമെന്ന് തിബത്തന്‍ ആത്മീയാചാര്യന്‍ ദലൈലാമ. ഇന്ത്യ അക്രമരാഹിത്യത്തിന്‍െറ ഭൂമിയാണ്, സമാധാനത്തിന്‍െറയും സമഭാവനയുടെയും വലിയൊരു പാരമ്പര്യം ഈ നാടിനുണ്ട്. അത് നിലനിര്‍ത്താന്‍ ഇവിടത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നതിന്‍െറ തെളിവാണ് ബിഹാറില്‍ കണ്ടതെന്ന് ഏതെങ്കിലും പാര്‍ട്ടിയെയോ നേതാവിനെയോ പേരെടുത്ത് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.
ഇന്ത്യ മതസഹിഷ്ണുതയുടെ ദേശമായാണ് ലോകമെമ്പാടും അറിയുന്നത്. ഇവിടെയെല്ലാ മതങ്ങള്‍ക്കും വ്യക്തികള്‍ക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നതെന്നും ഒരു പൊതുപരിപാടിക്കിടെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭീകരതയെക്കുറിച്ചുള്ള ചോദ്യത്തിന് സമാധാനം സൃഷ്ടിക്കാനുള്ള സാഹചര്യം ഓരോരുത്തരും വീടുകളില്‍നിന്ന് തുടങ്ങണമെന്നും മതസഹിഷ്ണുത വര്‍ധിപ്പിക്കുകയും ഇത്തരം വിഷയങ്ങള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.