Posted On
date_range Updated On
date_range മഹാസഖ്യത്തിന് 41.9 ശതമാനം വോട്ട്
ന്യൂഡല്‍ഹി: മിന്നുംവിജയവുമായി ബിഹാറില്‍ അധികാരമേറുന്ന മഹാസഖ്യത്തിന് ലഭിച്ചത് 41.9 ശതമാനം വോട്ടുകള്‍. സംസ്ഥാനചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് (56.8) രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലാലുപ്രസാദ് യാദവിന്‍െറ രാഷ്ട്രീയ ജനതാദളിന് 18.4 ശതമാനം വോട്ടാണ് ലഭിച്ചത്. 771 സീറ്റുനേടിയ മുഖ്യമന്ത്രി നിതീഷ്കുമാറിന്‍െറ ജനതാദള്‍-യുവിന് 16.8 ശതമാനവും. ഇരുപാര്‍ട്ടികളും 101 വീതം സീറ്റുകളിലാണ് മത്സരിച്ചത്. 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 സീറ്റും 6.7 ശതമാനം വോട്ടും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.