ബഹുസ്വരതയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത സുവ്യക്തം –ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ബഹുസ്വരതയോടും സഹിഷ്ണുതയോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത സുവ്യക്തമാണെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. സഹിഷ്ണുതയുടെ മൂല്യങ്ങള്‍ ലോകം പഠിച്ചത് ഇന്ത്യയില്‍നിന്നാണ്. ബഹുസ്വരതയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഭരണഘടനാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്തോനേഷ്യ സന്ദര്‍ശനശേഷം മടങ്ങവേ പ്രത്യേക വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയില്‍ മൗലികാവകാശങ്ങളായി രേഖപ്പെടുത്തിയവയാണ് ഇവ. ഉന്നത കോടതികള്‍ പലവട്ടം ഇത് ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. അസഹിഷ്ണുതയാണ് തങ്ങളുടെ അജണ്ടയെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും പറയുന്നുമില്ളെന്ന് അദ്ദേഹം പറഞ്ഞു. ഇന്തോനേഷ്യയുമായി വ്യാപാര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.