Posted On
date_range Updated On
date_range ബിഹാറില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി
ന്യൂഡല്‍ഹി: ശക്തമായ പോരാട്ടം നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. വ്യാഴാഴ്ച നടന്ന അവസാനഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പേരാണ് വോട്ട് ചെയ്തത്. അഞ്ചു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ സമീപകാലത്തെ ഏറ്റവുമുയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്.ഞായറാഴ്ചയാണ് വോട്ടെണ്ണല്‍. ഉയര്‍ന്ന വോട്ടിങ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പിയുടെയും മഹാസഖ്യത്തിന്‍െറയും അവകാശവാദം.
ആകെയുള്ള 243 നിയമസഭാ സീറ്റുകളില്‍ സീമാഞ്ചല്‍, മിതിലാഞ്ചല്‍, കോസി മേഖലകളിലെ 57 എണ്ണത്തിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. മുസ്ലിം വോട്ടര്‍മാര്‍ക്ക് നിര്‍ണായകസ്വാധീനമുള്ള മേഖലയാണ് സീമാഞ്ചല്‍.
മുസ്ലിം, യാദവ വോട്ടുബാങ്കുകളില്‍ കണ്ണുനട്ടാണ് നിതീഷ് കുമാറും കൂട്ടരും അഞ്ചാംഘട്ട വോട്ടെടുപ്പിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.