യു.പിയില്‍ 20 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ലഖ്നോ: ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ 20 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 12 പേര്‍ പുതുമുഖങ്ങളാണ്. എട്ടുപേര്‍ക്ക് അധികാരക്കയറ്റവും ലഭിച്ചു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് അഴിച്ചുപണി. അഞ്ചു കാബിനറ്റ് മന്ത്രിമാര്‍, എട്ടു സ്വതന്ത്രച്ചുമതലയുള്ള സഹമന്ത്രിമാര്‍, ഏഴു സഹമന്ത്രിമാര്‍ എന്നിവര്‍ക്ക് ഗവര്‍ണര്‍ റാം നായിക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചാബിലെ അകാലിദള്‍ വിട്ടത്തെിയ ബല്‍വന്ത് സിങ് രാമൂവാലിയയും അധികാരമേറ്റവരിലുണ്ട്. സമാജ്വാദി പാര്‍ട്ടി 2012ല്‍ അധികാരമേറ്റശേഷമുള്ള ആറാമത് പുന$സംഘടനയാണിത്. പല മന്ത്രിമാര്‍ക്കെതിരെയും കഴിവില്ലായ്മ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ എട്ടു മന്ത്രിമാരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യാഴാഴ്ച പുറത്താക്കിയിരുന്നു. ഒമ്പതുപേരെ വകുപ്പുകളില്‍നിന്നൊഴിവാക്കി. സ്വതന്ത്രച്ചുമതലയുള്ള സഹമന്ത്രിമാരായിരുന്ന അര്‍വിന്ദ് സിങ് ഗോപെ, കമാല്‍ അഖ്തര്‍, വിനോദ്കുമാര്‍ സിങ് എന്ന പണ്ഡിറ്റ് സിങ് എന്നിവരെ കാബിനറ്റ് മന്ത്രിമാരാക്കി. സാഹബ് സിങ് സൈനിയാണ് രാമൂവാലിയക്ക് പുറമേ കാബിനറ്റ് പദവിയിലത്തെിയ മറ്റൊരു പുതിയ മന്ത്രി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.