ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ മോദി ലോക്സഭയില്‍ ഇരിക്കെ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ട്ടി എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കി.
ശീതകാല സമ്മേളനത്തിന്‍െറ അവസാന ദിവസം സഭയുടെ നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ് അംഗം അധീര്‍ രഞ്ജന്‍ ചൗധരി പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു.
പ്രതിപക്ഷ ബെഞ്ചിന്‍െറ മുന്‍നിരയിലുണ്ടായിരുന്ന സോണിയ ഗാന്ധി അദ്ദേഹത്തെ തടഞ്ഞ്, പ്രധാനമന്ത്രിയുടെ പേര് ഉന്നയിക്കരുതെന്നും സര്‍ക്കാറിന്‍െറ അഴിമതിക്കെതിരെയാണ് മുദ്രാവാക്യം വിളിക്കേണ്ടതെന്നും നിര്‍ദേശം നല്‍കുകയായിരുന്നു.
അതിനുശേഷം പ്രധാനമന്ത്രി സഭയിലുണ്ടായിരിക്കെ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നിട്ടില്ല.
ശീതകാല സമ്മേളനത്തില്‍ ഏറെ സമയവും കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധത്തിലായിരുന്നെങ്കിലും ലോക്സഭ 11 ബില്ലുകള്‍ പാസാക്കി. അതേസമയം, പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ മൂന്നു ബില്ലുകള്‍ മാത്രമാണ് പാസാക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.