രണ്ടു ദിവസത്തെ സന്ദർ​ശനത്തിനായി പ്രധാനമന്ത്രി റഷ്യയിലേക്ക്​

ന്യൂഡൽഹി : രണ്ട ദിവസത്തെ സന്ദശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യയിലേക്ക് തിരിക്കും. 2000 മുതൽ മോസ്കോയിലും ന്യൂഡൽഹിയിലുമായി നടക്കുന്ന ഇന്ത്യ–റഷ്യ വാർഷിക ചർച്ചയുടെ ഭാഗമായാണ് സന്ദർശനം.  റഷ്യയുമായി പ്രതിരോധ, ആണവ രംഗങ്ങളിലെ സഹകരണ കരാറുകളിൽ ഒപ്പുവെച്ചേക്കും.

ഭീകരവാദം, സിറിയൻ പ്രശ്നം തുടങ്ങിയവയും ചർച്ചചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ അറിയിച്ചു. സൈനിക, നയതന്ത്ര രംഗത്ത് റഷ്യ തന്ത്രപ്രധാന പങ്കാളിയാണെന്ന് കാലം തെളിയിച്ചതാണെന്നും യു.എൻ സുരക്ഷാ സമിതിയിലെ അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് റഷ്യ പിന്തുണനൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുകയാണ് പ്രധാനലക്ഷ്യമെന്നും വിവിധ രംഗങ്ങളുമായി ബന്ധപ്പെടുന്ന നിരവധി കരാറുകൾ അന്തിമരൂപമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ പത്ത് ദശലക്ഷം ഡോളറിെൻറ വാർഷിക വ്യാപാരമാണ് നടത്തുന്നത്. ഇത് വരുന്ന പത്ത് വർഷത്തിനുള്ളിൽ  30 ദശലക്ഷം ഡോളർ ആയി ഉയർത്തും. റഷ്യയിൽ നിന്ന് 40,000 കോടി രൂപയുടെ പ്രതിേരാധ ഉപകരണങ്ങൾ വാങ്ങാൻ കഴിഞ്ഞ ആഴ്ച പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.