ഡല്‍ഹിയില്‍ ചെറു ഡീസല്‍ കാറുകള്‍ക്ക് മലിനീകരണ നികുതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മലിനീകരണം തടയാനുള്ള നടപടി കൂടുതല്‍ ശക്തമാകുന്നു. ചെറു ഡീസല്‍ കാറുകള്‍ക്ക് ഒറ്റത്തവണ മലിനീകരണ നികുതി ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഡീസലില്‍ ഓടുന്ന ആഡംബര വാഹനങ്ങള്‍ക്കും 2000 സി.സിക്ക് മുകളില്‍ വരുന്ന എസ്.യു.വികള്‍ക്കും രജിസ്ട്രേഷന്‍ അനുവദിക്കേണ്ടതില്ളെന്ന ഉത്തരവിട്ടതിന് പിന്നാലെയാണിത്.  ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് എ.കെ. ശിക്രി, ജസ്റ്റിസ് ആര്‍. ഭാനുമതി എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, അവശ്യ സര്‍വിസിന് ഉപയോഗിക്കുന്ന ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ തടയില്ളെന്ന് കോടതി അറിയിച്ചു. പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.